Skip to main content

ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള ഓപ്ഷന്‍ സമര്‍പ്പണം സെപ്തംബര്‍ 12വരെ

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളിലെ 2022-23 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് സെപ്തംബര്‍ അഞ്ചുമുതല്‍ കോളേജ് ഓപ്ഷനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി സെപ്തംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712560363, 2560364.

date