Skip to main content

സംസ്ഥാനത്തെ മികച്ച പിടിഎകൾക്ക് പുരസ്‌കാരം സമ്മാനിച്ചു

2021-22 വർഷത്തെ സംസ്ഥാന സ്‌കൂൾ അധ്യാപക- രക്ഷകർതൃസമിതി പുരസ്‌കാരങ്ങൾ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. മികച്ച പിടിഎക്കുള്ള സിഎച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് പ്രൈമറി തലത്തിൽ ഗവ. യു പി സ്‌കൂൾ അക്കരപ്പാടം കോട്ടയം, സെക്കൻഡറി തലത്തിൽ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂൾ, തഴവ, കൊല്ലം എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. 

മറ്റ് സ്ഥാനങ്ങൾ: പ്രൈമറി തലം-രണ്ടാം സ്ഥാനം: ജി.എൽ.പി.എസ് പന്മനമനയിൽ, കൊല്ലം, മൂന്നാം സ്ഥാനം :

ഗവ. യു.പി.എസ് പൂഴിക്കാട്, പത്തനംതിട്ട, നാലാം സ്ഥാനം: ജി.യു.പി.എസ് പായിപ്ര, എറണാകുളം, അഞ്ചാംസ്ഥാനം: വാരം മാപ്പിള എൽ.പി. സ്‌കൂൾ കടാങ്കോട്, വാരം, കണ്ണൂർ

സെക്കൻഡറി തലം: രണ്ടാം സ്ഥാനം-ഗവ. ഹൈസ്‌ക്കൂൾ ബീനാച്ചി, വയനാട്, മൂന്നാം സ്ഥാനം: ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, ആലപ്പുഴ, നാലാം സ്ഥാനം: ഗവ. ഓറിയന്റൽ എച്ച്.എസ്.എസ് എടത്തനാട്ടുകര, പാലക്കാട്, അഞ്ചാംസ്ഥാനം: ഗവ. എച്ച്.എസ്.എസ് ഇരിക്കൂർ, കണ്ണൂർ

അഞ്ചു ലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ എവർട്രോളിംഗ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം നാലുലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും സമ്മാനമായി നൽകി.

date