Post Category
ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ പിടിഎ ജില്ലയിലെ മികച്ച പിടിഎ
2021-22 വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ജില്ലയിലെ മികച്ച പി ടി എകളെ തെരഞ്ഞെടുത്തു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ, കതിരൂർ ഗവ. ഹൈസ്‌കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം വാരം മാപ്പിള എൽ പി സ്‌കൂളും കൂവേരി ജി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാലയത്തിന് 60,000 രൂപയും രണ്ടാം സ്ഥാനത്തിന് 40,000 രൂപയുമാണ് സമ്മാനം ലഭിക്കുക.
date
- Log in to post comments