Post Category
ഡിടിപിസി പൂക്കള മത്സരം: റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം
ഓണാഘോഷത്തോടനുബന്ധിച്ച് ഡിടിപിസി കണ്ണൂർ നഗരത്തിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ കണ്ണൂർ റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം. കണ്ണൂർ കലക്ടറേറ്റ് രണ്ടാം സ്ഥാനവും കണ്ണൂർ നാഷണൽ ഹൈവേ ഡിവിഷൻ ഓഫീസ് മൂന്നാം സ്ഥാനവും നേടി. കണ്ണൂർ കെ എസ് ഇ ബി, കണ്ണൂർ താലൂക്ക് ഓഫീസ്, കണ്ണൂർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കണ്ണൂർ ഉൾനാടൻ ജലഗതാത വകുപ്പ് ഓഫീസ്, കണ്ണൂർ കുടുംബശ്രീ എന്നിവർ പോത്സാഹന സമ്മാനങ്ങൾ നേടി.
date
- Log in to post comments