Post Category
കണ്ണപുരത്ത് കനറ ബാങ്കിന്റെ രണ്ട് ശാഖകൾ ലയിപ്പിച്ചു
ജില്ലയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ കണ്ണപുരത്തെ രണ്ടു ശാഖകളും ലയിപ്പിച്ച് ഒരു ശാഖയായി പുതിയ കെട്ടിടത്തിലേക്ക് മാറി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് ശരിയാം വിധം മനസ്സിലാക്കി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകി ബാങ്കുകൾ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ നോർത്ത് റീജിയണൽ ഓഫീസ് റീജിയണൽ മാനേജർ രാജേഷ് എ യു. അധ്യക്ഷനായി. കണ്ണപുരം ഒന്ന് ശാഖാ മാനേജർ ബിജു ഭാസ്‌കർ, അനിൽ കുമാർ ജെ ആർ, പി. ജിനോജ്, ടി സി അരുൺ എന്നിവർ സംസാരിച്ചു.
date
- Log in to post comments