നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങിൽ 45 പരാതികൾ പരിഹരിച്ചു
നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിങ്ങിൽ ലഭിച്ച 45 പരാതികൾ പരിഹരിച്ചു. കളക്ടറേറ്റില്‍ നടത്തിയ നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങില്‍ 56 അപേക്ഷകളാണ് ക്ഷണിച്ചത്. ഇതിൽ 46 അപേക്ഷകർ പങ്കെടുത്തു. അപേക്ഷകരിൽ ആറു വസ്തു സംബന്ധമായ കേസുകളും, 40 നിയമാനുസൃത രക്ഷാകര്‍തൃത്വം സംബന്ധിച്ച കേസുകളുമാണ് ഉണ്ടായിരുന്നത്. ഇതിൽ വസ്തു സംബന്ധമായ എല്ലാ കേസുകളും രക്ഷാകര്‍തൃത്വം സംബന്ധിച്ച 39 കേസുകൾ തീർപ്പാക്കി.
ഭിന്നശേഷിക്കാര്‍ക്കും അവരുടെ സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണു ജില്ലാ കളക്ടർ ചെയർമാനായിട്ടുള്ള നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലീഗല്‍ ഗാര്‍ഡിയനെ സമിതി നിയമിക്കും. ഇവര്‍ക്കുള്ള പെന്ഷന്, സ്കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങളും ഈ സമിതി വഴി അനുവദിച്ചു കൊടുക്കും.
- Log in to post comments