Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എംബിഎ സീറ്റൊഴിവ്

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ എ ഐ സി ടി ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം ബി എ  ട്രാവൽ ആൻഡ് ടൂറിസം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.kittsedu.org ഫോൺ: 9446529467, 9447013046, 0471 2329539, 2327707.

 

ഭരണാനുമതി ലഭിച്ചു

 

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച്  കണ്ണൂർ കോർപ്പറേഷൻ 15 ാം ഡിവിഷനിലെ ഫ്ളവർ മിൽ റോഡ് ടാറിങ് പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

ടെണ്ടർ

 

ജില്ലാ ആസുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം ചെറുവാഞ്ചേരി ഡേകെയർ സെന്ററുകളിലേക്ക് 12 സീറ്റുള്ള വാഹനം ആറ് മാസത്തേക്ക് ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 19ന് ഉച്ചക്ക് 12 മണി വരെ ടെണ്ടർ സ്വീകരിക്കും.

 

 ട്രേഡ്സ്മാൻമാരുടെ 17 ഒഴിവ്

 

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിവിധ വകുപ്പുകളിൽ ട്രേഡ്സ്മാൻമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇലക്ട്രിക്കൽ (4), ഇലക്ട്രോണിക്സ് (4), മെക്കാനിക്കൽ (2), സിവിൽ (7) എന്നീ ട്രേഡുകളിലാണ് ഒഴിവ്. ഐ ടി ഐ/ടി എച്ച് എസ് എൽ സി/തത്തുല്യ യോഗ്യതയോ എൻ ടി സി/ കെ ജി സി ഇ/ വി എച്ച് എസ് ഇ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അതത് ട്രേഡിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 14ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ച്ചക്കും കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

date