Post Category
ലക്കി ബിൽ മൊബൈൽ ആപ്പ്; ജില്ലയിൽ പ്രചരണം തുടങ്ങി
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് അധിഷ്ഠിത സമ്മാന പദ്ധതിയുടെ ജില്ലയിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന് ലഘുലേഖ കൈമാറി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷ്, അസി. കലക്ടർ മിസൽ സാഗർ ഭരത്, എ ഡി എം കെ കെ ദിവാകരൻ, ചരക്കു സേവന നികുത് വകുപ്പ് ജില്ലാ ജോയിന്റ് കമ്മീഷണർ ആർ ഇ ശ്രീവത്സ എന്നിവർ പങ്കെടുത്തു.
date
- Log in to post comments