Post Category
പ്രൊപ്പോസല്‍ ഫോറം പൂരിപ്പിക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ബോര്‍ഡ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ നാലാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേയ്ക്ക് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഹാജരാക്കണം. നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്യുന്നതുമായ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഹാജരാക്കണം. പുതുതായി ജോലിയില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള തൊഴിലാളികള്‍ക്കും ലിസ്റ്റില്‍ ഉള്‍പ്പെടാം. പ്രൊപ്പോസല്‍ ഫോറം സെപ്റ്റംബര്‍ 17ന് മുന്‍പ് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0487-2364900
date
- Log in to post comments