Post Category
വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ
വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേരള ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2662.9 അടിയില്‍ എത്തി നില്‍ക്കുകയാണ്. നിലവിലെ അവസ്ഥയില്‍ അത് പരമാവധി ജലനിരപ്പായ 2663 അടിയില്‍ ഇന്ന് (സെപ്റ്റംബര്‍ ആറ്) ഉച്ചയ്ക്ക് 12 മണിയോടെ എത്തുമെന്നാണ് കണക്കുകൂട്ടല്‍. ജില്ലയില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രവചിക്കപ്പെട്ട സാഹചര്യത്തിലും മഴ തുടരുന്നതിനാലും ജലനിരപ്പ് 2663 അടിയില്‍ എത്തുന്ന മുറയ്ക്ക് കേരള ഷോളയാര്‍ ഡാമിന്റെ ഒരു ഗേറ്റ് 0.5 അടി തുറക്കും. കേരള ഷോളയാറില്‍ നിന്നുള്ള ജലം പെരിങ്ങല്‍ക്കുത്ത് ഡാം വഴി ചാലക്കുടി പുഴയിലാണ് എത്തിച്ചേരുക. ആയതിനാല്‍ ചാലക്കുടി പുഴക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
date
- Log in to post comments