Post Category
വനിത സംവരണ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വനിത സംവരണ ഒഴിവുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍, സിവില്‍, സര്‍വേ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഫിറ്റര്‍, ടര്‍ണര്‍, എം.എം.ഇ, എം.ആര്.എ.സി, വയര്‍മാന്‍, പ്ലംബര്‍, വെല്‍ഡര്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്.
താല്പര്യമുളളവര് സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം പുരിപ്പിച്ച് അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ (എസ്. എസ്. എല്‍. സി, പ്ലസ് ടു ) ഒറിജിനല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ സെപ്റ്റംബര്‍ 12 നകം സമര്‍പ്പിക്കണം. ഫോണ്‍: 04868272216
date
- Log in to post comments