Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും യുവതി, യുവാക്കളെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. യോഗ്യത പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും.  പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍  വൈകിട്ട് 5 വരെ. ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കും. തിങ്കളാഴ്ച അവധിയായിരിക്കും. ജില്ലയിലെ അടിമാലി, ഇളംദേശം, നെടുങ്കണ്ടം, തൊടുപുഴ, അഴുത, ഇടുക്കി എന്നീ ബ്ലോക്കുകളിലെ പള്ളിവാസല്‍ (കണ്ട്യന്‍പാറ), ആലക്കോട് (അഞ്ചിരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവല്‍ (സൗത്ത്കത്തിപ്പാറ), ഉടുമ്പന്നൂര്‍ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷം വീട്), മണക്കാട് (ആല്‍പ്പാറ), കൊക്കയാര്‍ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗര്‍), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിലെ എസ്. സി. സങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 വിജ്ഞാന്‍വാടികളിലേക്കാണ് നിയമനം. നിയമനം  താല്‍കാലികമായിരിക്കും. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍  20  ന് വൈകിട്ട് 5 മണിക്ക് മുന്‍പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാംനില, കുയിലിമല, പൈനാവ് പി. ഒ., ഇടുക്കി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍-04862 296297.
 

date