Post Category
ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍: ഗോത്ര മേഖലയില്‍ ക്യാമ്പ് നടത്തി
ആധാര്‍-വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍ നടപടിയുടെ ഭാഗമായി അമ്പൂരി, വാഴിച്ചല്‍ വില്ലേജ് ഓഫീസുകളില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, എസ്.സി പ്രമോട്ടര്‍ എന്നിവരുടെ സഹകരണത്തോടെ സെന്റ് ജോണ്‍സ് സ്‌കൂളിലാണ് ക്യാമ്പ് നടത്തിയത്. നൂറിലധികം പേര്‍ ക്യാമ്പില്‍ പങ്കാളികളായി. ഓണം അവധി ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രമോട്ടര്‍മാര്‍ വഴിയും ആധാര്‍ ബന്ധിപ്പിക്കല്‍ സേവനം പ്രയോജനപ്പെടുത്താം.
date
- Log in to post comments