Skip to main content

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും ഇന്ന് (സെപ്തംബര്‍ 6) മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയും കര്‍ണാടക തീരങ്ങളില്‍ നിന്നും സെപ്തംബര്‍ എട്ട് മുതല്‍ 10 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും ഇന്ന് (സെപ്തംബര്‍ 6) മുതല്‍ സെപ്തംബര്‍ ഒമ്പത് വരെയും കര്‍ണാടക തീരങ്ങളില്‍ നിന്നും സെപ്തംബര്‍ എട്ട് മുതല്‍ 10 വരെയും 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും   ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ കേരള- ലക്ഷദ്വീപ് തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. സെപ്തംബര്‍ എട്ടുമുതല്‍ 10 വരെ കര്‍ണാടക തീരം അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍,  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഇന്നുമുതല്‍ സെപ്തംബര്‍ 10 വരെ കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് തമിഴ്നാട്  തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55  കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. സെപ്തംബര്‍ എട്ടുമുതല്‍ 10 വരെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്ധ്രാ തീരത്തും,  മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

date