ദേശീയ ബാല ചിത്രരചന മത്സരം സെപ്റ്റംബര്‍ 17ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം സെപ്റ്റംബര്‍ 17ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പേസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാന്‍ മത്സരാര്‍ഥികള്‍ കരുതണം. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍. 9645374919, 8547370322, 9447151132.
അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബി. രാധാകൃഷണന്റെ അധ്യക്ഷതയില്‍ കളക് ട്രേറ്റില്‍ ചേര്‍ന്ന യോഗം മത്സരം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, എക്സിക്യൂട്ടീവ് മെമ്പര്‍ ജയക്യഷ്ണന്‍ അടൂര്‍, മറ്റ് വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments