Post Category
അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029
date
- Log in to post comments