Post Category
വിപണന പ്രദര്‍ശന മേളയ്ക്ക് തുടക്കമായി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണന പ്രദര്‍ശന മേള താഴെ വെട്ടിപ്പുറത്തുള്ള ശബരിമല ഇടത്താവളത്തില്‍ ആരംഭിച്ചു. ഭക്ഷ്യ ഗാര്‍ഹിക കരകൗശല ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യമാര്‍ന്ന ഗൃഹോപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കിയിട്ടുളളത്. രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.
നഗരസഭാ കൗണ്‍സിലര്‍മാരായ വി.ആര്‍ ജോണ്‍സണും നീനു മോഹനും ചേര്‍ന്ന് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് വ്യവസായ ഓഫീസര്‍ ബി. രതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്എസ്‌ഐഎ കോന്നി താലൂക്ക് കമ്മിറ്റി അംഗം അനീഷ് കെ. ഗോപാലന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കുകയും പത്തനംതിട്ട നഗരസഭാ വ്യവസായ വികസന ഓഫീസര്‍ ജാനിഷ എസ്. മുഹമ്മദ് ഏറ്റുവാങ്ങുകയും ചെയ്തു.
date
- Log in to post comments