Post Category
പാല്‍ പരിശോധന ക്യാമ്പ് പി.വി ശ്രീനിജിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓണക്കാല ഊര്‍ജിത പാല്‍ പരിശോധന ക്യാമ്പും ഇന്‍ഫര്‍മേഷന്‍ സെന്ററും പി.വി ശ്രീനിജിന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന ഗുണനിലവാര പരിശോധനകള്‍ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷമാണ് മടങ്ങിയത്.
കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഗുണ നിയന്ത്രണ യൂണിറ്റിലാണ് ക്യാമ്പ് പുരോഗമിക്കുന്നത്. പാലിന്റെ ഗുണമേന്മ, കൃത്യമായ പാക്കേജിങ്, പാലിലെ വിവിധ ഘടകങ്ങള്‍, മായം ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ക്യാമ്പില്‍ പരിശോധിക്കുന്നത്.
date
- Log in to post comments