കരുമാലൂരിൽ ഓണം കാർഷിക വിപണന മേള
കരുമാലൂരിൽ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി കാരുചിറ എക്കോ ഷോപ്പിൽ ഓണം കാർഷിക വിപണനമേള ഒരുക്കി. കാർഷിക പ്രാധാന്യമുള്ള പഞ്ചായത്തിലെ പൂകൃഷിയും ശ്രദ്ധ നേടിയിരുന്നു. പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികളും പഴങ്ങളും നേരിട്ടു വാങ്ങാൻ വിപണനമേള അവസരമൊരുക്കിയിരിക്കുന്നു.
നേന്ത്രക്കായ, കുകുമ്പർ, പീച്ചിൽ, പാവൽ, പടവലം, കുമ്പളം, മത്തൻ, വഴുതന, വെള്ളരി, ചേന, പച്ചമുളക്, ഞാലിപൂവൻ, പാളയംകോടൻ എന്നിവയാണ് കർഷകരിൽ നിന്നും നേരിട്ടു വിപണനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കരുമാലൂർ വെളിയത്തുനാട് റോസ് ജെ.എൽ.ജി ഗ്രൂപ്പിലെ അഞ്ച് വനിതകൾ . ചേർന്ന് നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നിന്നും ലഭിച്ച പൂക്കളും ഇവിടെ ലഭിക്കും. കിലോയ്ക്ക് 200 രൂപ നിരക്കിലാണ് വിൽപ്പന. ഓണ വിപണി ബുധനാഴ്ച അവസാനിക്കും. ഓണത്തിന് വിഷമയമില്ലാത്ത പച്ചക്കറികൾ വിപണിയിലെത്തിക്കുക ലക്ഷ്യമാക്കിയാണ് കൃഷി വകുപ്പും പഞ്ചായത്തും വിപണന മേള ഒരുക്കിയിട്ടുള്ളത്.
- Log in to post comments