Post Category
ഇടമലയാർ ഡാം തുറക്കാൻ അനുമതി നൽകി
ജില്ലയിൽ ശക്തമായ മഴ തുടരുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണു രാജ് അനുമതി നൽകി. ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 മുതൽ 125 സെന്റിമീറ്റർ വരെ തുറക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്. 75 മുതൽ 175 ക്യൂമെക്സ് വരെ ജലമാണ് ഇതു വഴി പുറത്തേക്കൊഴുക്കുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ നദിയുടെ ഇരികരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ഈ സാഹചര്യത്തിൽ പുഴയിലിറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും വിനോദ സഞ്ചാരം നടത്തുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
date
- Log in to post comments