Skip to main content

എലിസബത്ത് രാജ്ഞിയുടെ വിയോഗം: നാളെ (11 സെപ്റ്റംബർ) ദുഃഖാചരണം

* ഓണാഘോഷ പരിപാടികൾ തുടരും

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ (11 സെപ്റ്റംബർ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൽ പകുതി താഴ്ത്തിക്കെട്ടും. ദേശീയ പതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി.

ദുഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുൻപ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11 ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും.

 

പി.എന്‍.എക്സ്. 4188/2022

date