Skip to main content

ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട് ‘ ഒക്ടോബറിൽ

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം 'വർണപ്പകിട്ട് 2022' ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും. കലോത്സവത്തിന് മുന്നോടിയായി സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 13ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രാൻസ്‌ജെൻഡർ / സംഘടന പ്രതിനിധികൾ വൈകിട്ട് നാലിന് എത്തണം.

പി.എന്‍.എക്സ്. 4189/2022

date