Skip to main content

തിരുവോണ ദിവസത്തെ നഗരക്കാഴ്ചകള്‍

*ഓണം ട്രേഡ് ഫെയറും എക്സിബിഷനും - രാവിലെ 10 മുതല്‍ രാത്രി 10 വരെ , കനകക്കുന്ന്
*വൈദ്യുത ദീപാലങ്കാരം - കാര്യവട്ടം മുതല്‍ മണക്കാട് വരെ, ശാസ്്തമംഗലം വിവേകാനന്ദ പാര്‍ക്ക് മുതല്‍ വെള്ളയമ്പലം ജംഗ്ഷന്‍ വരെ, വേല്‍ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, കോവളം, നെയ്യാര്‍ഡാം, കോട്ടൂര്‍
*നിശാഗന്ധി - 06.15 മുതല്‍ ഭരതനാട്യം അര്‍ജുന്‍ കെ.എസ്, ഏഴുമുതല്‍ മുരുകന്‍ കാട്ടാക്കട പോയട്രി ഷോ മനുഷ്യനാകണം.
*സെന്‍ട്രല്‍ സ്്റ്റേഡിയം - വൈകുന്നേരം ആറുമുതല്‍ ജീവന്‍ ടിവി മെഗാഷോ പൊന്നോണ തിളക്കം
*പൂജപ്പുര - ഏഴുമുതല്‍ മാര്‍ക്കോസ് ആന്‍ഡ് പാര്‍ട്ടി ഗാനമേള
*ശംഖുമുഖം ഏഴുമുതല്‍ ഊരാളി സംഗീതപരിപാടി
*സോപാനം (കനകക്കുന്ന്)- വൈകുന്നേരം ആറുമുതല്‍ കാക്കാരിശി നാടകം, പൂപ്പട തുള്ളല്‍
*സൂര്യകാന്തി - ഏഴുമുതല്‍ ഗാനമേള മ്യൂസിക് ലവേഴ്സ്
*കനകക്കുന്ന് കവാടം -വൈകുന്നേരം അഞ്ചുമുതല്‍ ശിങ്കാരി മേളം, പഞ്ചാരിമേളം
*ഭാരത് ഭവന്‍ ശെമ്മാങ്കുടി ഹാള്‍ - വൈകുന്നേരം അഞ്ചുമുതല്‍ ശാസ്ത്രീയ സംഗീതം
*ഭാരത് ഭവന്‍ മണ്ണരങ്ങ്് - വൈകുന്നേരം 06.15 മുതല്‍ ശാസ്ത്രീയ നൃത്തം
*കാര്‍ത്തിക തിരുന്നാള്‍ തിയേറ്റര്‍ - വൈകുന്നേരം നാലുമുതല്‍ നങ്ങ്യാര്‍കൂത്ത്, 05.45 മുതല്‍ കഥകളി: ബാലിവധം
*ഗാന്ധിപാര്‍ക്ക് - വൈകുന്നേരം 05.30 മുതല്‍ കഥാപ്രസംഗം
*അയ്യങ്കാളി ഹാള്‍ - ഉച്ചക്ക് രണ്ടുമുതല്‍ കഥയരങ്ങ്, 04.30 മുതല്‍ കവിയരങ്ങ്, 06.30 നാടകം
*മ്യൂസിയം കോമ്പൗണ്ട് - ഏഴുമുതല്‍ കളരിപ്പയറ്റ്
*മ്യൂസിയം കോമ്പൗണ്ട് - നാടകം
*വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ,വൈകുന്നേരം 06.15 മുതല്‍ കൂത്തമ്പലം- മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയ നൃത്തം
* ബാപ്പുജി ഗ്രന്ഥശാല, പേരൂര്‍ക്കട - വൈകുന്നേരം ആറുമുതല്‍ ഹിന്ദുസ്ഥാനി കച്ചേരി, ഗാനമേള
*പബ്ലിക് ഓഫീസ് കോമ്പൗണ്ട് - വൈകുന്നേരം ഏഴുമുതല്‍ ഗാനമേള
*ശ്രീ ചിത്തിര തിരുന്നാള്‍ സ്മാരക പാര്‍ക്ക്, കോട്ടയ്ക്കകം- വൈകുന്നേരം ആറുമുതല്‍ സംഗീത കച്ചേരി, ഗാനമേള
*ശ്രീവരാഹം - വൈകുന്നേരം 05.30 മുതല്‍ കഥാപ്രസംഗം, മോഹിനിയാട്ടം
*വേളി ടൂറിസ്റ്റ് വില്ലേജ് - വൈകുന്നേരം നാലുമുതല്‍ ഗാനമേള, ഡാന്‍സ്
*ആക്കുളം - വൈകുന്നേരം അഞ്ചുമുതല്‍ കഥാപ്രസംഗം, മിമിക്സ്
* വെള്ളായണി മഹാത്മാ അയ്യങ്കാളി ജലോത്സവ മത്സരവേദി -വൈകുന്നേരം ആറുമുതല്‍ വില്‍പ്പാട്ട്, കഥാപ്രസംഗം
*നെടുമങ്ങാട് - വൈകുന്നേരം 04.30 മുതല്‍ കളരിപ്പയറ്റ്, നാടന്‍പാട്ട്, ഗാനമേള
*മടവൂര്‍പ്പാറ (പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത്)-വൈകുന്നേരം ആറുമുതല്‍ കഥാപ്രസംഗം, നാടകം
*ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കഴക്കൂട്ടം- വൈകുന്നേരം 05.30 മുതല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആന്‍ഡ് ഉള്ള്യേരി ടീം ഫ്യൂഷന്‍, 07.30 മുതല്‍ നോബി ആന്‍ഡ് പാര്‍ട്ടി മെഗാഷോ
*ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ കോമ്പൗണ്ട്- വൈകുന്നേരം ആറുമുതല്‍ കഥാപ്രസംഗം
*നെയ്യാറ്റിന്‍കര ആറാലുംമൂട്- വൈകുന്നേരം ആറുമുതല്‍ ഗാനമേള, സംഗീത കച്ചേരി, മ്യൂസിക് ഫ്യൂഷന്‍
*കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് വെള്ളാര്‍ - വൈകുന്നേരം ആറുമുതല്‍ ഗാനമേള, ഏഴുമുതല്‍ അലോഷിയുടെ ഗസല്‍
*ശ്രീനാരായണ ഗുരുകുലം ചെമ്പഴന്തി - ആറുമുതല്‍ കഥാപ്രസംഗം, ഏഴുമുതല്‍ പാരീസ് ലക്ഷ്മി ആന്‍ഡ് പാര്‍ട്ടിയുടെ ഡാന്‍സ്

date