Post Category
സംസ്ഥാനത്ത് ഇന്ന് (സെപ്തംബര്‍ ഒമ്പത്) മുതല്‍ സെപ്തംബര്‍ 11 വരെ വ്യാപകമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് (സെപ്തംബര്‍ ഒമ്പത്) മുതല്‍ സെപ്തംബര്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത നാലു മുതല്‍ അഞ്ചുദിവസം വരെ ഇത് തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാ - ഒഡിഷ തീരത്തിനു അകലെയായി സ്ഥിതിചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ സെപ്തംബര്‍ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
date
- Log in to post comments