ഹിറ്റായി 'ലക്കി ബില്‍ മൊബൈല്‍ ആപ്'
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബില്‍ മൊബൈല്‍ ആപിന് മികച്ച പ്രതികരണം. ആപിനെ കുറിച്ചറിയാനും അതിന്റെ പ്രവര്‍ത്തനം മനസിലാക്കാനുമായി കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാള്‍ തേടി നിരവധിപേരാണ് എത്തുന്നത്.
വാണിജ്യ രംഗത്തെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് തടയുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംരംഭം പൊതുജനങ്ങളെ ബില്ലുകള്‍ ചോദിച്ച് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായി ബില്ല് നല്‍കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്. ജിഎസ്ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ ലക്കി ബില്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്ത് പ്രതിദിന നറുക്കെടുപ്പിലൂടെ ഭാഗ്യസമ്മാനങ്ങല്‍ നേടാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. കൂടാതെ ജിഎസ്ടി ബില്‍ ചോദിച്ച് വാങ്ങുന്നതിലൂടെ നാടിന്റെ വികസനത്തില്‍ നമ്മുടെ പങ്കാളിത്തവും ഉറപ്പാക്കാം. പ്ലേ സ്റ്റോറില്‍ നിന്നോ www.keralataxes.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം.
- Log in to post comments