Skip to main content
തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം എം വി ഗോവിന്ദൻമാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഫെസ്റ്റ് ഓഫ് ഹാപ്പിനസ്: സംഘാടക സമിതി രൂപീകരിച്ചു 

തളിപ്പറമ്പ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഓഫ് ഹാപ്പിനസ് പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ധർമ്മശാല എഞ്ചിനീയറിങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷനായി.  ടി കെ ഗോവിന്ദൻ മാസ്റ്റർ (കൈത്തറി വികസന കോർപറേഷൻ ചെയർമാൻ), പി മുകുന്ദൻ (ആന്തൂർ നഗരസഭ ചെയർമാൻ ), ഡോ എം സുർജിത് (കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, എ വി ദിനേശ് (തളിപ്പറമ്പ സി ഐ ), ഡോ സൂരജ് (എഞ്ചിനീയറിങ് കോളേജ് പ്രൊഫസർ )എന്നിവർ സംസാരിച്ചു.

ജന പ്രതിനിധികൾ,  ഉദ്യോഗസ്ഥർ, സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ -സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  കെ സന്തോഷ്‌ സ്വാഗതം പറഞ്ഞു.

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ചെയർമാനും നിഷാന്ത് മാസ്റ്റർ കൺവീനറുമായി വിപുലമായ ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

date