Skip to main content

ഗംഭീരം ഡി ടി പി സിയുടെ ഓണാഘോഷം

ഓണം അങ്ങനെ വെറുതെ ആഘോഷിച്ചു പോകാനുള്ളതല്ലെന്ന ഓര്‍മപ്പെടുത്തലുമായി ഡി ടി പി സിയുടെ ഓണാഘോഷം. നാടന്‍ കലകളുടെയും സംസ്‌കാരത്തിന്റെയും വീണ്ടെടുപ്പ് കൂടിയാകുകയാണ് ഇവിടെ ആഘോഷ പരിപാടികള്‍. വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച ആഘോഷത്തില്‍ തിരുവാതിരയും ഒപ്പനയും അവതരിപ്പിച്ചു. ഒപ്പം ഏവരുടെയും മനം കവര്‍ന്ന ഭാരത് ഭവന്‍ കലാകാരന്മാരുടെ പ്രകടനം. ഉത്തരേന്ത്യന്‍ സംസ്‌കൃതിയുടെ നേര്‍ പതിപ്പായി വിവിധ സംസ്ഥാനങ്ങളുടെ കലാ അവതരണം. ആഘോഷ പരിപാടികള്‍ ശനിയാഴ്ച്ച സമാപിക്കും

date