Skip to main content

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  സ്വാപ്പ് ഷോപ്

 

പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ കൈമാറ്റം ലക്ഷ്യമാക്കി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വാപ്പ് ഷോപ് സംഘടിപ്പിക്കുന്നു. ജൂലൈ 20ന് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇന്ന് (ജൂലൈ 20) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്രയവിക്രയം നടക്കുന്നത്. പുനരുപയോഗയോഗ്യമായ വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ ഏതൊരു വ്യക്തിക്കും അന്നേദിവസം  കൈമാറ്റം നടത്താം.
       ശുചിത്വകേരളം പദ്ധതിക്ക് ജനകീയമുഖം നല്‍കുന്നതിനൊപ്പം പുനരുപയോഗയോഗ്യമായ വസ്തുക്കളുടെ ക്രയവിക്രയം നടത്തുന്നതിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കാനും  സാധിക്കുമെന്ന് അതിയന്നൂര്‍ ബി.ഡി.ഒ. അറിയിച്ചു.

 ടി.വി, കമ്പ്യൂട്ടര്‍, പുസ്തകങ്ങള്‍, ഷൂസ് തുടങ്ങി എല്ലാ വസ്തുക്കളുടെയും കൈമാറ്റമാണ് സ്വാപ്പ് ഷോപ് ലക്ഷ്യം വയ്ക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ , ഘടകസ്ഥാപനങ്ങളും ജീവനക്കാരും, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസേര്‍സ്, എം.പി.കെ.ബി.വൈ ഏജന്റുമാര്‍, സാക്ഷരതാ സമിതി പ്രേരക്മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സ്വാപ്പ് ഷോപ് സംഘടിപ്പിക്കുന്നത്.

date