Skip to main content

ഓണാഘോഷം അച്ഛനമ്മമാരുടെ സന്തോഷത്തിന്റെയും ദിനം

നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജീവിത സായന്തനത്തില്‍ ഒറ്റപ്പെട്ടു പോയ  അച്ഛനമ്മമാരുടെ സന്തോഷത്തിന്, ഉല്ലാസത്തിന് ഒരു ദിനം ഒരുക്കി കാസര്‍കോട് നഗരസഭയും കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വയോമിത്രം പദ്ധതിയും.  നഗരസഭ കോണ്‍ഫറന്‍സ് ഹാളിലാണ് വേറിട്ട ആശയത്തോടെ ഓണാഘോഷം നടത്തിയത്. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അദ്ധ്യക്ഷനായി. വിജിലന്‍സ് ഇന്‍സ്‌പെക്ടറും സിനിമ താരവുമായ സിബി തോമസ് മുഖ്യാതിഥിയായി. നഗരസഭ സെക്രട്ടറി എസ്.ബിജു വിവിധ മത്സരയിനങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍  ബാലചന്ദ്രന്‍ കൊട്ടോടിയുടെ സ്‌നേഹ സല്ലാപം  ആറും അറുപതും ഒന്ന് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിയാന ഹനീഫ്, കെ.രജനി, ഖാലിദ് പച്ചക്കാട്, നഗരസഭ കൗണ്‍സിലര്‍മാരായ സവിത,ലളിത, രജിത,
കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ വി.എം പ്രഭാകരന്‍, അശ്വന്ത്, കേരള സാമൂഹ്യ സുരക്ഷ കോര്‍ഡിനേറ്റര്‍ ജിഷോ ജയിംസ്, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

date