Post Category
അനന്തപുരം വ്യവസായ എസ്റ്റേറ്റ് അനുബന്ധ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വ്യവസായ വാണിജ്യ വകുപ്പിന്റെ അനന്തപുരം വ്യവസായ എസ്റ്റേറ്റിന്റെ അനുബന്ധ റോഡ് പ്രവൃത്തി എ.കെ.എം അഷ്റഫ് എംഎല്‍എ ഉദ്ഘആടനം ചെയ്തു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുബ്ബണ്ണ ആള്‍വ അധ്യക്ഷത വഹിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ അനന്തപുരം മുതല്‍ നായ്ക്കാപ്പ് വരെ രണ്ട് എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ നിര്‍മാണ പ്രവൃത്തിയാണ് ആരംഭിച്ചത്. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഹാര്‍ബര്‍ എഞ്ചീയറിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും വനിതാ വ്യവസായി അരുണാക്ഷി നന്ദിയും പറഞ്ഞു.
date
- Log in to post comments