Skip to main content

അവധി ദിവസങ്ങളിലെ അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയും

ഓണത്തിന് തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങളില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വിവരമറിയിക്കുന്നതിന് ഓരോ ദിവസങ്ങളിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ ഏഴ് മഹേഷ് കുമാര്‍ (9446016661), സെപ്തംബര്‍ എട്ട് സി.സുനിത (9746692641), സെപ്തംബര്‍ ഒമ്പത് പി.ശ്രീജിത്ത് (8547207601), സെപ്തംബര്‍ 10 സ്വപ്ന ശ്രീധരന്‍(8921126096), സെപ്തംബര്‍ 11 ബി.ശ്രീരാജ്(8075459104), സെപ്തംബര്‍ 18 ജെയ്‌നി(9605803860), സെപ്തംബര്‍ 21  മഹേഷ് കുമാര്‍(9446016661), സെപ്തംബര്‍ 25 സി.സുനിത (9746692641) എന്നിവരെ അതാത് നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കാം.

ഓണം അവധി പ്രമാണിച്ച് സെപ്റ്റംബര്‍ ഏഴ് മുതല്‍ 11 വരെ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വരുന്ന സാഹചര്യത്തില്‍, നീലേശ്വരം നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത നിര്‍മ്മാണം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് 9037810715 നമ്പറില്‍ അറിയിക്കാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

date