ഉപതിരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക 12ന് പ്രസിദ്ധീകരിക്കും
ആലപ്പുഴ: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 12ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും സെപ്റ്റംബര്‍ 26വരെ സമര്‍പ്പിക്കാം.
ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ ഒക്ടോബര്‍ ഏഴിന് മുന്‍പ് അപ്ഡേഷന് പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്(വാത്തറ), പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്(എസ്.എം.സി), പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്(വന്മഴി വെസ്റ്റ്), കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ്(കാര്‍ത്തികപ്പള്ളി), മുതുകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്(ഹൈസ്കൂള്‍), പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് (ആദിക്കാട്ടുകുളങ്ങര സൗത്ത്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. കവിതയുട അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments