പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം
ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ റ്റി.എസ്.പി ഗ്രാന്റ്-ഇന്‍ എയ്ഡില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദാനന്തരം/ഗവേഷണം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള എന്‍ട്രന്‍സ് കോച്ചിംഗ്, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയവ പഠിക്കുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളേ നടത്തുന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജങ്ഷന്‍, നെടുമങ്ങാട് പി.ഒ. എന്ന വിലാസത്തില്‍ അയക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ബയോഡേറ്റയുടെ മാതൃക ഐ.റ്റി.ഡിപ. നെടുമങ്ങാട്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം, നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളില്‍ ലഭ്യമാണ്.
- Log in to post comments