Skip to main content

പ്രകൃതിക്ഷോഭ മുന്നറിയിപ്പ്; അവധിയില്ലാതെ ജാഗ്രതാ സംവിധാനം 

 

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓണം അവധിദിനങ്ങളിലും ജില്ലയിലെ ദുരന്തനിവാരണ ജാഗ്രതാ സംവിധാനം പ്രവര്‍ത്തിക്കും. തിരുവോണ ദിവസം ഉള്‍പ്പെടെ ജില്ലാ, താലൂക്ക് തലങ്ങളിലെ അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ നിര്‍ദേശം നല്‍കി.

കടലിന്റെയും കായലിന്റെയും തീരങ്ങളിലുള്ള മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നതിനാല്‍ ബിച്ചുകളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കണം. തീരമേഖലകളില്‍ ഫയര്‍ ഫോഴ്‌സിന്റെ സേവനം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍
 തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date