Skip to main content

നെയ്ത്തുവ്യവസായ സഹകരണ സംഘങ്ങള്‍ക്ക്  ധനസഹായം

 

ജില്ലാ വ്യവസായ കേന്ദ്രം മുഖേന ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കൈത്തറി നെയ്തു വ്യവസായ (ഫാക്ടറി ടൈപ്പ്) സഹകരണ സംഘങ്ങള്‍ക്കുള്ള ആധുനികവല്‍ക്കരണ പദ്ധതി പ്രകാരം കൈത്തറി വ്യവസായ സഹകരണ സംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 30 നകം മാനേജര്‍ ജില്ലാ വ്യവസായ കേന്ദ്രം, വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ട്, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു.

date