Skip to main content
ഗുരുവായൂർ നഗരസഭയും കേരള സാമൂഹിക സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച വൃദ്ധി ഓണം 2022

ഓണ സ്മരണകളുണര്‍ത്തി ഗുരുവായൂര്‍ നഗരസഭയുടെ 'വൃദ്ധി ഓണം 2022' 

 

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷ പരിപാടികളുമായി ഗുരുവായൂര്‍ നഗരസഭ. വയോജനങ്ങളുടെ പഴയകാല ഓണസ്മരണകളെ സമൃദ്ധമാക്കുന്ന   'വൃദ്ധി ഓണം 2022' ആഘോഷ പരിപാടികളാണ് നഗരസഭ സംഘടിപ്പിച്ചത്. നഗരസഭയ്ക്ക് കീഴിലെ വയോമിത്രം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളാണ് പരിപാടിയുടെ ഭാഗമായത്. നഗരസഭയും കേരള സാമൂഹിക സുരക്ഷ മിഷന്‍ വയോമിത്രം പദ്ധതിയും കൈകോര്‍ത്താണ് വൃദ്ധി ഓണം 2022 സംഘടിപ്പിച്ചത്. 

നൂറോളം വരുന്ന വയോജനങ്ങള്‍ അവരുടെ ഓണസ്മരണകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ആഘോഷത്തിന്റെ ആവേശം കൂട്ടി. കൂറ്റനാട് തിരുവരങ്കന്‍ ഫോക്ക് അക്കാദമി അവതരിപ്പിച്ച നാട്ടന്‍പാട്ടിനൊപ്പം പ്രായം മറന്ന് അവര്‍ ചുവടു വെച്ചപ്പോള്‍ അത് കാണികള്‍ക്കും ഹൃദ്യമായ കാഴ്ചയൊരുക്കി. 

ഗുരുവായൂര്‍ ഇന്ദിരാഗാന്ധി ടൗണ്‍ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. 75-80 വയസ് പ്രായമുള്ള വയോജനങ്ങളെ ചെയര്‍മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വയോമിത്ര മുന്‍ ഡോ.ഉഷാ മോഹനനെ ഉപഹാരം നല്‍കി ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date