Skip to main content

കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്

 

കണ്ണൂർ മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയുംലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയുംവിവിധ ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കൽ കോളേജിൽ നിലവിലുണ്ടായിരുന്ന ഡോക്ടർമാരേയും നഴ്സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്ലാസ്റ്റിക് സർജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവൽ 2 ട്രോമ കെയർ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റൽ നിർമ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കൽ കോളേജിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അനേസ്തേഷ്യ വിഭാഗത്തിൽ 10 അനസ്തേഷ്യ വർക്ക് സ്റ്റേഷൻ, 7 മൾട്ടിപാരമീറ്റർ മോണിറ്റർപോട്ടബിൾ അൾട്രാസൗണ്ട് മെഷീൻവീഡിയോ ഇൻട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, 7 ഇലട്രിക്കൽ ഓപ്പറേഷൻ ടേബിൾകാർഡിയോളജി വിഭാഗത്തിൽ പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫികാർഡിയാക് ഒസിടി വിത്ത് എഫ്എഫ്ആർബയോകെമിസ്ട്രി വിഭാഗത്തിൽ ആട്ടോമേറ്റഡ് എലിസ പ്രോസസർകോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ സ്പെക്ട്രോ ഫോട്ടോമീറ്റർഡിജിറ്റൽ ഡിഫറൻഷ്യൽ സ്‌കാനിംഗ് കൊളോറിമെട്രിസിഎസ്എസ്ഡി വിഭാഗത്തിൽ വാഷർ ഡിസിൻഫെക്ടർഡബിൾ ഡോർ സ്റ്റീം സ്റ്റെറിലൈസർസിവിടിഎസിൽ കാർഡിയോ വാസ്‌കുലാർ അൾട്രാസൗണ്ട് മെഷീൻഹൈ എൻഡ് അനസ്തീഷ്യ വർക്ക് സ്റ്റേഷൻഡെർമറ്റോളജി വിഭാഗത്തിൽ പൾസ് ഡൈ ലേസർഎമർജൻസി മെഡിസിനിൽ എംആർഐ കോംപാറ്റബിൾ വെന്റിലേറ്റർസെൻട്രൽ ലാബിൽ ഫുള്ളി ആട്ടോമേറ്റഡ് യൂറിൻ അനലൈസർഒഫ്ത്താൽമോളജി വിഭാഗത്തിൽ ഹംഫ്രി ഫീൽഡ് അനലൈസർപ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ഹൈ എൻഡ് സർജിക്കൽ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

പി.എന്‍.എക്സ്. 4198/2022

date