കുന്നത്തുകാല്‍ പഞ്ചായത്തില്‍ തളിര്‍ പദ്ധതിക്കു തുടക്കമായി
കുന്നത്തുകാല്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ തരിശ് രഹിത കര്‍മ പദ്ധതിയായ തളിരിനു തുടക്കമായി. സി.കെ.ഹരീന്ദ്രന്‍എം.എല്‍.എഉദ്ഘാടനം നിര്‍വഹിച്ചു. അരിവിയോട് മുതല്‍ നാറാണി വരെ വിളംബര ഘോഷയാത്രയും ഇതോടൊപ്പം സംഘടിപ്പിച്ചു
പദ്ധതി പ്രകാരം വഴുതന, തക്കാളി, പാവല്‍ കറിവേപ്പില പച്ചമുളക് എന്നിവ വീടുകളില്‍ നട്ടു. വരും ദിവസങ്ങളില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ കോട്ടുകോണം, വണ്ടിത്തടം വാര്‍ഡുകളിലും പദ്ധതി നടപ്പാക്കും.
കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്.അരുണിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സി.എസ്. ഗീതാ രാജശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ റാണി ,ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വിനയചന്ദ്രന്‍, തളിര്‍ കോര്‍ഡിനേറ്റര്‍ അജിത് സിംഗ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
അറിയിപ്പ് ആലപ്പുഴയില്‍ നടക്കുന്ന കയര്‍ കേരള 2018ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബഹു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണു പരിപാടി. മാധ്യമ സുഹൃത്തുക്കള്‍ പരിപാടി കവര്‍ ചെയ്യാന്‍ എത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.
- Log in to post comments