Post Category
ഗസൽ രാവിന് ഈണം പകർന്ന് ജില്ലാകലക്ടറുടെ സ്വരമാധുര്യം
തിരുവോണനാളിൽ ജില്ലയുടെ ആഘോഷങ്ങൾക്ക് ശ്രുതി പകർന്ന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ഈരടികൾ.
തേക്കിൻകാട് മൈതാനിയിൽ ഡിടിപിസിയും ജില്ലാ ഭരണകൂടവും കോർപറേഷനും ചേർന്നൊരുക്കിയ ഓണാഘോഷ പരിപാടികളുടെ രണ്ടാം ദിനത്തിലാണ് കലക്ടറുടെ ആലാപനമികവിന് ഒരിക്കൽ കൂടി തൃശൂർ സാക്ഷിയായത്. തിരുവോണദിന പരിപാടികളുടെ ഭാഗമായി റാസാ - ബീഗം അവതരിപ്പിച്ച ഗസൽ വിരുന്നിനിടെയാണ് കലക്ടറും ഗാനം ആലപിച്ചത്.
കോവിഡ് നിയന്ത്രണങ്ങളിൽ മുടങ്ങിപ്പോയ കഴിഞ്ഞ രണ്ട് വർഷത്തെ ഓണാഘോഷങ്ങളുടെ കുറവ് നികത്തി വിപുലമായ പരിപാടികളാണ് ഇത്തവണ ജില്ലയിൽ സംഘടിപ്പിച്ചിട്ടുള്ളത്. പഞ്ചവാദ്യം, പുലിക്കളി, നാടൻ കലാരൂപങ്ങൾ, ഹാസ്യ-സംഗീതനിശ തുടങ്ങി വിവിധ പരിപാടികളാണ് സെപ്റ്റംബർ 7 മുതൽ അഞ്ച് ദിവസം തേക്കിൻകാട് മൈതാനിയിൽ ഓണ നാളുകളെ ആവേശം കൊള്ളിക്കുന്നത്.
date
- Log in to post comments