Skip to main content

"തീരപ്പെരുമ"  സാംസ്കാരിക  സമ്മേളനത്തിന് തുടക്കം

 

ചാവക്കാട് നഗരസഭയും ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം  "തീരപ്പെരുമ" സാംസ്കാരിക  സമ്മേളനത്തിന് തുടക്കം. പരിപാടികളുടെ ഉദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. 

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ കെ മുബാറക്, സാംസ്കാരിക പ്രവർത്തകൻ കെ എ മോഹൻദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിന സെലീം, പ്രസന്ന രണദിവെ, മുഹമ്മദ് അൻവർ, കൗൺസിലർ പി കെ കബീർ, ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി എം സി അംഗവുമായ  കെ വി രവീന്ദ്രൻ,  ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുപരിപാടികളുടെ ഉദ്ഘാടനത്തിന് ശേഷം  11 കെ.വി മ്യൂസിക് ബാൻഡ്  ടീം ഒരുക്കിയ  സംഗീത വിരുന്നും അരങ്ങേറി. 

ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഇന്ന്  (സെപ്റ്റംബർ 10 ) വൈകീട്ട് 5ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം  ചെയ്യും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ജില്ലാ കലക്ടർ ഹരിത വി കുമാർ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്  തുടങ്ങിയവർ പങ്കെടുക്കും. സമാപന ദിവസത്തിൽ  ബെല്ല ഇവെന്റ്സ്  കോഴിക്കോടിന്റെ മെഗാ ഷോയും അരങ്ങേറും.

date