Post Category
അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐടി മേഖല, കൃഷി, മാലിന്യസംസ്കരണം, ജീവകാരുണ്യ പ്രവര്ത്തനം, ക്രാഫ്റ്റ്, ശില്പനിര്മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്ത്തനം എന്നീ മേഖലകളില് ഏറ്റവും മികവാര്ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില് പ്രായമുള്ള കുട്ടികളില് നിന്ന് (ഭിന്നശേഷിക്കാര് ഉള്പ്പെടെ) ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
2021 ജനുവരി ഒന്നുമുതല് 2021 ഡിസംബര് വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള് സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. പുരസ്കാരത്തിനുള്ള അപേക്ഷകള് ജില്ലാ ചൈല്ഡ് പ്രൊട്ടക്ഷന് യൂണിറ്റ്, മൂന്നാം നില മിനി സിവില് സ്റ്റേഷന്, കച്ചേരിപ്പടി, ആറന്മുള 689533 നിന്നും ലഭിക്കും. ഫോണ്: 8281899462, 0468 2319998
date
- Log in to post comments