Post Category
വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28നകം പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. നിശ്ചിത വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ അനുവദിക്കില്ല. വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കുകയില്ല. ഫോണ്‍ 0467 2234030, 9496049659.
date
- Log in to post comments