Post Category
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. ഡി.സി.എ/എം.എസ് ഓഫീസ് യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ 19 ന് രാവിലെ 10 മുതൽ കുട്ടികളുടെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക് -ഇൻ - ഇന്റർവ്യൂവിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2597344
(കെ.ഐ. ഒ.പി. ആർ 2148/2022 )
date
- Log in to post comments