Post Category
കോട്ടയം ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് ഓറഞ്ച് അലേര്‍ട്ട്
-ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 7) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സെപ്റ്റംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം.
(കെ.ഐ. ഒ.പി ആര്‍ 2145/2022)
date
- Log in to post comments