Skip to main content

പൊന്നാനി കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണവിപണിക്ക് തുടക്കമായി

 

 

 പൊന്നാനി നഗരസഭയുടെയും  കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ഓണം കർഷക ചന്തക്ക് തുടക്കമായി. കർഷകക്ഷേമ വകുപ്പിൻ്റെ 2022-23 വർഷത്തെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായാണ്‌ ചന്ത.

സെപ്തംബർ നാല് മുതൽ ഏഴ് വരെ പൊന്നാനി കൊല്ലൻ പടിയിലാണ് ഓണചന്ത പ്രവർത്തിക്കുക.പഴം പച്ചക്കറികൾ പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ വില്പന നടത്തുന്നതോടൊപ്പം നമ്മുടെ പ്രദേശത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പഴം പച്ചക്കറികൾ ഉയർന്ന വിലയ്ക്ക് സംഭരിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൊല്ലൻപടിയിലെ പൊന്നാനി കൃഷിഭവന്റെ ഓണ വിപണി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റു പുറം ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സുഗുണൻ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, കൗൺസിലർ കെ.ബാബു എന്നിവർ പങ്കെടുത്തു

date