Skip to main content

ഓണാഘോഷം;സെപ്‌തംബർ അഞ്ചു  മുതല്‍ പൊന്നാനിയിൽ വിപുലമായ പരിപാടികൾ 

 

ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ അഞ്ചാം തീയതി തുടക്കമാകും. അഞ്ചു മുതല്‍ പതിനൊന്ന് വരെ വിപുലമായ പരിപാടികളാണ് പൊന്നാനി  താലൂക്കിൽ ഒരുക്കിയിട്ടുള്ളത്. സെപ്തംബർ അഞ്ചിന് പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികൾക്ക് തിരി തെളിയും. തുടർന്ന് വരുന്ന ഓരോ ദിനങ്ങളിലും വൈവിധ്യമാർന്ന പരിപാടികളാണ് താലൂക്കിൽ ഒരുക്കിയിട്ടുള്ളത്. ക്രോസ് കൺട്രി മത്സരം ,പൂക്കള മത്സരം, തിരുവാതിരകളി, ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ട് കുത്തൽ,മ്യൂസിക് ചെയർ,ചാക്ക് റൈസിംഗ്,ഉറിയടി,മിനി മാരത്തോൺ നീന്തൽ പ്രദർശനം,ഗൃഹാതുര പൂക്കള മത്സരം(വീട്ടിൽ ഒരു പൂക്കളം)വരകളി മത്സരം,നീന്തൽ മത്സരം,വള്ളം കളി,സ്ത്രീകൾക്കായുള്ള വടം വലി,കുട്ടികൾക്കായുള്ള കലാപരിപാടികൾ തുടങ്ങി വിവിധ ഇനം പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

 

 

date