Skip to main content

ലീഗൽ മെട്രോളജി ഓണം സ്പെഷ്യൽ ഡ്രൈവ്: ജില്ലയിൽ 260 വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി 

 

 

54 കേസുകൾ രജിസ്റ്റർ ചെയ്തു 

 

ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 260 വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി.54 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,47,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

അളവ് തൂക്ക ഉപകരണങ്ങൾ മുദ്രപതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിക്കുക, പാക്കേജുകളിൽ പ്രഖ്യാപനങ്ങൾ പൂർണമല്ലാതിരിക്കുക, എം.ആർ.പി യേക്കാൾ അധികം വില ഈടാക്കുക, ഉൽപ്പന്നത്തിലെ തൂക്കക്കുറവ്, പായ്ക്കിങ് രജിസ്ട്രേഷൻ ഇല്ലാതെ ഉൽപന്നം പായ്ക്കു ചെയ്തു വിൽപ്പന നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് കേസെടുത്ത് 

പിഴ ഈടാക്കിയത്. പിഴയടക്കാത്തവർക്കെതിരെ നിയമനടപടികൾ തുടരും.

 

ഡെപ്യൂട്ടി കൺട്രോളർ സുജ എസ് മണി, അസിസ്റ്റന്റ് കൺട്രോളർ ടി. ജി. ജവഹർ, ഇൻസ്പെക്ടർമാരായ കെ.വാസുദേവൻ , എം. ജി ഉമ, കെ.കെ സുദേവൻ , ആർ.എസ് രജിത്, കെ.കെ അബ്ദുൽ കരീം , ആർ. എസ് സജ്ന, ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായ കെ.മോഹനൻ, മണികണ്ഠൻ, കെ. സി കൃഷ്ണൻ, സി പി. സുഭാഷ്, മുജീബ് റഹ്മാൻ, അബ്ദുൽ ഹഫൂവ്, ജസീർ പച്ചീരി, എം. സെൽവൻ ഡ്രൈവർമാരായ പി. വി ബിജോയ്, സി പി ചന്ദ്രൻ , ലെസ്ലി വിജോയ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സെപ്തംബർ ഒന്ന് മുതലാണ് പരിശോധന തുടങ്ങിയത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെയുള്ള പരിശോധന സെപ്തംബർ ഏഴ് വരെ തുടരും

date