തിരൂരങ്ങാടി നഗരസഭ പ്രവാസി അദാലത്ത് നടത്തി
തിരൂരങ്ങാടി നഗരസഭ നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് പ്രവാസി അദാലത്ത് സംഘടിപ്പിച്ചു. നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയില്‍ തീര്‍പ്പാക്കി. നോര്‍ക്ക, പ്രവാസി ക്ഷേമ, പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍ തത്സമയം വിതരണം ചെയ്തു. നോര്‍ക്ക, പ്രവാസി ക്ഷേമ ബോര്‍ഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അക്ഷയയുമായി ചേര്‍ന്ന് കൗണ്ടറുകളും സംരഭകത്വ കൗണ്ടറും പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്.
ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സി.പി സുഹ്‌റാബി അധ്യക്ഷയായി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍, വഹീദ ചെമ്പ, നോര്‍ക്ക പ്രവാസി ബോര്‍ഡ് ഉദ്യോഗസ്ഥരായ കെ.ബാബു രാജന്‍, ടി രാഗേഷ്, വി.പി സുബീഷ, വി.കെ സാദിയ, പി.എം.എ ജലീല്‍, സി.ഇസ്മായില്‍, അരിമ്പ്ര സുബൈര്‍, റസാഖ് സംസാരിച്ചു.
- Log in to post comments