Skip to main content

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക്   ഉത്സവ ബത്ത വിതരണം ചെയ്തു

പെരുമ്പടപ്പ് ബ്ലോക്ക് പരിധിയിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങള്‍ക്ക് ഉത്സവ ബത്ത വിതരണം ചെയ്തു. 100 ദിവസം തികച്ചവര്‍ക്കുള്ള ഉത്സവ ബത്തയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിര്‍വഹിച്ചു. 1551 കുടുംബങ്ങള്‍  ആണ് ബ്ലോക്ക് പരിധിയില്‍ 100 ദിവസം ജോലി ചെയ്തത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഷഹീര്‍, സമീറ ഇളയേടത്, ബിനീഷ മുസ്തഫ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എച്ച് റംഷീന, ടി.രാമദാസ് മാസ്റ്റര്‍, ബ്ലോക്ക് അംഗങ്ങളായ പി.ആശാലത, അജയന്‍, റീസ പ്രകാശ, വി.വി.കരുണാകരന്‍, കെ.സി ശിഹാബ് ബി.ഡി.ഒ. കെ.ജെ അമല്‍ദാസ്, എ.ഇ അതുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date