Post Category
തേക്ക് പ്ലാന്റേഷന്‍ പദ്ധതി ആരംഭിച്ചു
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് തേക്ക് പ്ലാന്റേഷന്‍ പദ്ധതി ആരംഭിച്ചു. തവനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി. ആയിരം തേക്കിന്‍ തൈകളാണ് ജയില്‍ പരിസരത്ത് നടുന്നത്. തൊഴിലുറപ്പ് ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. തേക്ക് പ്ലാന്റേഷന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.നസീറ നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് ടി.വി.ശിവദാസ് അധ്യക്ഷനായി. ഡി.ഐ.ജി ജയില്‍ ഹെഡ് ക്വോര്‍ട്ടേഴ്‌സ് എം.കെ വിനോദ് കുമാര്‍, ഡി.ഐ.ജി സാം തങ്കയ്യ, ജയില്‍ സൂപ്രണ്ട് ഡോ.പി.വിജയന്‍, വി.ബൈജു, പഞ്ചായത്തംഗങ്ങളായ പി.എസ്.ധനക്ഷ്മി, എന്‍.വി ഫിറോസ്, സി.സബിന്‍, പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുള്‍ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments